26 ാമത് ഐ.എഫ്.എഫ്.കെ മീഡിയ സെല്‍: അപേക്ഷകള്‍ ക്ഷണിക്കുന്നു

February 26, 2022
137
Views

2022 മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടക്കുന്ന 26 ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മീഡിയ സെല്ലില്‍ പ്രവര്‍ത്തിക്കുന്നതിന് ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളില്‍നിന്നും കോഴ്സ് പൂര്‍ത്തിയാക്കിയവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രായപരിധി 28 വയസ്സ്. വിശദമായ ബയോഡേറ്റ സഹിതമുള്ള അപേക്ഷകള്‍ മാര്‍ച്ച് 3നകം cifra@chalachitraacademy.org എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിച്ചിരിക്കണം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും മീഡിയാ സെല്ലിലേക്ക് തെരഞ്ഞെടുക്കുക. എഴുത്തുപരീക്ഷ 2022 മാര്‍ച്ച് 6 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ഒരു മണി വരെ തിരുവനന്തപുരം വഴുതക്കാട് കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് എച്ച്.എസ്.എസില്‍ നടക്കും. മാര്‍ച്ച് 8ന് മീഡിയ സെല്‍ പ്രവര്‍ത്തനം ആരംഭിക്കും.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *