സൗദി പ്രവാസികളുടെ സ്വന്തം രാജ്യങ്ങളിലേക്കുള്ള വ്യക്തിഗത പണമയയ്ക്കല്‍ തോത് 2.79 ശതമാനമായി വര്‍ധിച്ചു. 2020ല്‍ 149.69 ബില്യണ്‍ റിയാലായിരുന്നതാണ് 2021ല്‍ 153.87 ബില്യണ്‍ റിയാലിലെത്തിയത്. 2015(56.86 ബില്യണ്‍ റിയാല്‍)ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൂല്യമാണിത്. എങ്കിലും 2020ലെ നാലാം പാദത്തിലെ 39.45 ബില്യണ്‍ റിയാലുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ലെ നാലാം പാദത്തില്‍ 4.82 ശതമാനത്തിന്റ(37.5 ബില്യണ്‍ റിയാല്‍) ഇടിവാണ് പണമയക്കലിന്റെ മൂല്യത്തില്‍ ഉണ്ടായിട്ടുള്ളത്.
അതുപോലെ, 2020 ഡിസംബറിലെ 13.4 ബില്യണുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ഡിസംബറില്‍ 11.1 ബില്യണ്‍ റിയാലായും കുറഞ്ഞിട്ടുണ്ട്.
Article Categories:
World