സ്വന്തമായി പ്രൈവറ്റ് ജെറ്റും നിരവധി സൂപ്പര്‍ കാറുകളുമുള്ള ലോകത്തിലെ ഏറ്റവും ധനികനായ കുട്ടി

February 5, 2022
140
Views

ലോകത്തിലെ ഏറ്റവും ധനികനായി കുട്ടി ആരാണെന്നറിയണ്ടേ? സ്വന്തമായി പ്രൈവറ്റ് ജെറ്റും സൂപ്പര്‍ കാറുകളും ആഡംബര വീടുമൊക്കെയുള്ള 9 വയസ്സുകാരനായ മുഹമ്മദ് അവാന്‍ മുസ്തഫയാണ് ആ കുട്ടി. മോംഫ എന്നാണ് അവനെ എല്ലാവരും വിളിക്കുന്നത്.

നൈജീരിയയിലെ ലാഗോസിലുള്ള അതിസമ്പന്നനായ ഇസ്മയിലിയ മുസ്തഫയാണ് മോംഫാ ജൂനിയറിന്‍റെ അച്ഛന്‍. ഇയാള്‍ ഒരു ഇന്‍റര്‍നെറ്റ് സെലിബ്രറ്റിയാണ്. വെറും 6 വയസ്സു മാത്രം പ്രായമുള്ളപ്പോഴാണ് ഈ കുട്ടി തന്‍റെ ആദ്യത്തെ മാന്‍സണ്‍ സ്വന്തമാക്കുന്നത്. സ്വന്തം ജെറ്റില്‍ കറങ്ങുന്നതാണ് മോഫോയുടെ വലിയ വിനോദം. തന്‍റെ ലാഗോസിലെയും ദുബൈയിലെയും ബംഗ്ലാവുകള്‍ക്കിടയിലാണ് ഇവന്‍റെ മിക്കപ്പോഴുമുള്ള സഞ്ചാരങ്ങള്‍. കുട്ടികള്‍ ഗെയിം കളിച്ചു നടക്കുമ്പോള്‍ മോംഫയുടെ ആകാശ സഞ്ചാരത്തിലൂടെ നേരം കളയുന്നു.

റോള്‍സ് റോയ്‌സ് വ്രൈത്ത്, ബെന്റ്‌ലി ഫ്‌ലയിംഗ് സ്പര്‍, യെല്ലോ ഫെറാരി, എന്നു തുടങ്ങി സൂപ്പര്‍ കാറുകളുടെ നീണ്ട ഒരു നിര ഈ ബാലന്‍റെ ഗ്യാരേജില്‍ ഉണ്ട്. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ ധരിച്ച്‌ തന്റെ തന്‍റെ സൂപ്പര്‍കാറുകള്‍ക്ക് അടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് ഈ കുട്ടി ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്ക് വക്കുന്നത്. കൂടാതെ തന്‍റെ ജെറ്റിലിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും പങ്ക് വച്ചിട്ടുണ്ട്.

Article Categories:
World

Leave a Reply

Your email address will not be published. Required fields are marked *