ഗസ്സയിലേക്ക് 40 ടണ്‍ അവശ്യസാധനങ്ങള്‍കൂടി അയച്ചു

November 6, 2023
25
Views

ഇസ്രായേല്‍ ആക്രമണം നേരിടുന്ന ഫലസ്തീനികള്‍ക്ക് സഹായവുമായി കുവൈത്തിന്റെ 13ാമത്തെ വിമാനം ഞായറാഴ്ച ഈജിപ്ഷ്യൻ നഗരമായ അല്‍ അരിഷിലെത്തി.

കുവൈത്ത് സിറ്റി: ഇസ്രായേല്‍ ആക്രമണം നേരിടുന്ന ഫലസ്തീനികള്‍ക്ക് സഹായവുമായി കുവൈത്തിന്റെ 13ാമത്തെ വിമാനം ഞായറാഴ്ച ഈജിപ്ഷ്യൻ നഗരമായ അല്‍ അരിഷിലെത്തി.

40 ടണ്‍ അവശ്യസാധനങ്ങള്‍ അടങ്ങുന്നതാണ് വിമാനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി 14 ആംബുലൻസുകളും പരിക്കേറ്റവരുടെ ചികിത്സക്കായി മരുന്നുകളും കുവൈത്ത് നേരത്തേ അയച്ചിരുന്നു. ഗസ്സയിലെ ആശുപത്രികളും അഭയാര്‍ഥി ക്യാമ്ബുകളും ഇസ്രായേല്‍ ബോംബിട്ടുതകര്‍ക്കുന്നതിനാല്‍ മരുന്നുകള്‍ക്കും ഭക്ഷണത്തിനും വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്.

ഇന്ധനം തീര്‍ന്നതിനാല്‍ ആശുപത്രി പ്രവര്‍ത്തനവും പ്രയാസത്തിലാണ്. കുവൈത്ത് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങള്‍, വ്യോമസേന, ആരോഗ്യ മന്ത്രാലയം, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, കുവൈത്ത് റിലീഫ് സൊസൈറ്റി, മറ്റ് മാനുഷിക സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തിലാണ് സഹായവിതരണം ഏകോപിപ്പിക്കുന്നത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *