ജമ്മുകശ്മീര്‍ സുരൻകോട്ടില്‍ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം.
ഡല്‍ഹി: ജമ്മുകശ്മീര്‍ സുരൻകോട്ടില്‍ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം.സംഭവത്തില്‍ ജമ്മുകശ്മീര്‍ പൊലീസ് കേസെടുത്തു.
സൈന്യം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തവരാണ് കൊല്ലപ്പെട്ടതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വൻ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ക്രൂരമായ ആക്രമണത്തിന് വിധേയമായിട്ടാണ് മൂന്ന് പേരും മരിച്ചതെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും സിപിഎം പിബി കുറ്റപ്പെടുത്തി.മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും കൃത്യമായി അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. യാഥാര്ത്യം മറച്ചുവെക്കാൻ സര്‍ക്കാര്‍ എല്ലാം മറച്ചുവയ്ക്കുകയാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തിയും വിമര്‍ശിച്ചു.