‘കടുപ്പിച്ചു’; കാര്‍ തകര്‍ത്ത കേസില്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് നടന്‍ ജോജു ജോര്‍ജ്

November 5, 2021
406
Views

കോണ്‍ഗ്രസ് റോഡ് ഉപരോധത്തിനിടെ കാര്‍ തകര്‍ത്ത കേസില്‍ പ്രതി തൈക്കൂടം സ്വദേശി പി.ജി ജോസഫിന് ജാമ്യം നല്‍കരുതെന്ന് നടന്‍ ജോജു ജോര്‍ജ് കോടതിയില്‍. കൊച്ചിയില്‍ ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു നടന്റെ വാഹനം തകര്‍ത്തത്.

കാറിന്റെ ഡോര്‍ ബലമായി തുറന്ന സമരക്കാര്‍ വാഹനത്തിന് കാര്യമായ കേടുപാടുകള്‍ വരുത്തിയെന്ന് ജോജു കോടതിയില്‍ പറഞ്ഞു. ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞു. തനിക്കെതിരായ ആരോപങ്ങള്‍ തെറ്റാണെന്നും താരം വ്യക്തമാക്കി.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *