കാണാന്‍ സൗന്ദര്യമുണ്ട്;പക്ഷേ വായില്‍ നിന്നു വരുന്നത് ഭരണിപ്പാട്ട്;മേയറെ നോക്കി ‘ കനകസിംഹാസനത്തില്‍ ‘ എന്ന പാട്ട് പാടേണ്ടിവരും; ആര്യക്കെതിരേ മുരളീധരന്‍

October 25, 2021
272
Views

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനെ പരിഹസിച്ച്‌ കെ.മുരളീധരന്‍ എംപി. മേയര്‍ക്ക് സൗന്ദര്യമുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടാണെന്ന് മുരളീധരന്‍ പരിഹസിച്ചു. ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ മേയറെ നോക്കി ‘ കനകസിംഹാസനത്തില്‍ ‘ എന്ന പാട്ട് പാടേണ്ടിവരും. കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന കോണ്‍ഗ്രസ് സമരത്തിനിടെയായിരുന്നു മുരളീധരന്റെ പരാമര്‍ശം.

‘ എം.പി.പത്മനാഭനെ പോലെ ഉള്ളവര്‍ ഇരുന്ന കസേരയിലാണ് ആര്യ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതുകൊണ്ട് തന്നെ വിനയപൂര്‍വ്വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്ന് മാത്രമാണ് പറയാനുള്ളത്. കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്. പക്ഷേ വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിര്‍ത്തതാണ്. ആ മഴയുടെ ശക്തി അവസാനിക്കുമ്ബോള്‍ സംഭവം തീരും. അങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇതെന്നും മുരളീധരന്‍.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *