പ്രണയ സാഫല്യം; കാളിദാസ് ജയറാം-തരിണി വിവാഹ നിശ്ചയം കഴിഞ്ഞു

November 11, 2023
35
Views

കാമുകിയും മോഡലുമായ തരിണി കലിംഗരായരുമായി താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു.

കാമുകിയും മോഡലുമായ തരിണി കലിംഗരായരുമായി താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

വിവാഹ നിശ്ചയത്തിന്റെ വീഡിയോ ഇരുവരുടെയും സുഹൃത്തുക്കളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്ക് വച്ചിരിക്കുന്നത്.

2021 മിസ് യൂണിവേഴ്‌സ് റണ്ണറപ്പായിരുന്ന തരിണി അറിയപ്പെടുന്ന മോഡല്‍ കൂടിയാണ്. പ്രണയത്തിലാണെന്ന വാര്‍ത്ത കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വെളിപ്പെടുത്തിയത്. ശേഷം കാളിദാസിന്റെ പല കുടുംബ ചിത്രങ്ങളിലും തരിണി പ്രത്യക്ഷപ്പെട്ടു.

നടൻ ജയറാമിന്റെയും പാര്‍വതിയുടെയും മകനായ കാളിദാസ് ബാലതാരമായിട്ടാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. നിരവധി മലയാളം – തമിഴ് ചിത്രത്തിങ്ങളില്‍ താരം വേഷമിട്ടു. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും താരം കരസ്ഥമാക്കി.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *