കര്‍ണാടക സ്പീക്കറായി യു ടി ഖാദറെ തെരഞ്ഞെടുത്തു

May 24, 2023
21
Views

കര്‍ണാടക സ്പീക്കറായി മംഗളുരു എംഎല്‍എയും മലയാളിയുമായ യു ടി ഖാദറെ തെരഞ്ഞെടുത്തു.

ബെംഗ്ലൂരു: കര്‍ണാടക സ്പീക്കറായി മംഗളുരു എംഎല്‍എയും മലയാളിയുമായ യു ടി ഖാദറെ തെരഞ്ഞെടുത്തു. ബിജെപി സ്ഥാനാര്‍ഥിയെ ഇല്ലാത്തതിനാല്‍ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

മംഗളുരുവില്‍ നിന്ന് തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഖാദര്‍ നിയമസഭയിലേക്ക് എത്തുന്നത്. നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ സഭയില്‍ പ്രതിപക്ഷ ഉപനേതാവിന്‍റെ ചുമതലയും വഹിച്ചിട്ടുണ്ട്. കോണ്‍സിന്റെ കര്‍ണാടകയിലെ ന്യൂനപക്ഷ മുഖമാണ് ഖാദര്‍. കാസര്‍കോട് ഉപ്പള സ്വദേശിയായ യു ടി ഖാദറിന്റെ കുടുംബം പതിറ്റാണ്ടുകള്‍ക്ക് മുൻപ് മംഗലാപുരത്തിന് അടുത്തുള്ള ഉള്ളാളിലേക്ക് കുടിയേറിയതാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *