‘കാതല്‍’ ഒ.ടി.ടിയിലേക്ക്; ഇന്ന് അര്‍ധരാത്രിമുതല്‍ സ്ട്രീമിങ്ങ് ആരംഭിക്കും

January 4, 2024
34
Views

മമ്മൂട്ടിയും ജ്യോതികയും സുപ്രധാന വേഷങ്ങളിലെത്തിയ ‘കാതല്‍ ദി കോര്‍’ ഒടിടി റിലീസിനൊരുങ്ങുന്നു.

മമ്മൂട്ടിയും ജ്യോതികയും സുപ്രധാന വേഷങ്ങളിലെത്തിയ ‘കാതല്‍ ദി കോര്‍’ ഒടിടി റിലീസിനൊരുങ്ങുന്നു. 2023 നവംബര്‍ 23നാണ് ജിയോ ബേബിയുടെ സംവിധാനത്തിലെത്തിയ ‘കാതല്‍ ദി കോര്‍’ തിയറ്റര്‍ റിലീസ് ചെയ്തത്.

സിനിമ റിലീസ് ചെയ്ത് ഒന്നരമാസം പിന്നിടുന്നതിനിടെയാണ് ഒ.ടി.ടി റിലീസ് ചെയ്യാനൊരുങ്ങുന്നത്.

മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിര്‍മ്മിച്ച ഈ ചിത്രം വേഫറര്‍ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായ് മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തിയ ചിത്രത്തില്‍ മാത്യുവിന്റെ ഭാര്യ ഓമനയെയാണ് ജ്യോതിക അവതരിപ്പിച്ചത്. ഇന്ന് രാത്രി 12 മണി മുതല്‍ ഒ.ടി.ടി പ്ലാറ്റ്ഫോമായ അമസോണ്‍ പ്രൈമില്‍ സ്ട്രീമിങ്ങ് തുടങ്ങുമെന്ന് സിനിമി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *