സേതുവിനും പെരുമ്പടവം ശ്രീധരനും വിശിഷ്ടാംഗത്വം: 2020ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

August 17, 2021
207
Views

തൃശ്ശൂ‌‌ർ: 2020ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമിയുടെ വിശിഷ്ടാംഗത്വം നൽകും. ചെറുകഥയ്ക്കുള്ള പുരസ്കാരം ഉണ്ണി ആറിനും കവിത പുരസ്കാരം ഒ പി സുരേഷിനുമാണ്. നോവൽ പുരസ്കാരം പി എഫ് മാത്യൂസിനും.

സമഗ്ര സംഭവനയ്ക്കുള്ള പുരസ്കാരം ആറ് പേർക്കാണ്. കെ കെ കൊച്ച്, മാമ്പുഴ കുമാരൻ, കെ ആർ മല്ലിക, സിദ്ധാർത്ഥൻ പരുത്തിക്കാട്, ചവറ കെ എസ് പിള്ളി എന്നിവ‌ർക്കാണ് ആദരം.

താജ്മഹൽ എന്ന കവിതയാണ് ഒ പി സുരേഷിനെ അവാ‌‍‌ർ‍ഡിന് അർഹനാക്കിയത്, ഉണ്ണി ആറിന്‍റെ വാങ്കിനാണ് ചെറുകഥയ്ക്കുള്ള പുരസ്കാരം. പി എഫ് മാത്യൂസിന് അടിയാളപ്രേതം എന്ന നോവലിനാണ് പുരസ്കാരം. ദൈവം ഒളിവിൽ പോയ നാളുകൾ എന്ന യാത്രാ വിവരണത്തിന് വിധു വിൻസൻ്റിന് പുരസ്കാരം.

ഹാസ്യ സാഹിത്യത്തിനുള്ള പുരസ്കാരം ഇന്നസെന്‍റിനാണ്, ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും എന്ന പുസ്തകത്തിനാണ് അവാ‌ർഡ്. ദ്വയം എന്ന നാടകത്തിന് ശ്രീജിത്ത് പൊയിൽക്കാവിനും പുരസ്കാരമുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *