ശ്രീജേഷിനും നീരജ് ചോപ്രയ്ക്കുമടക്കം 12 പേർക്ക് ഖേൽരത്‌ന

November 3, 2021
215
Views

മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിന് ഖേൽരത്ന പുരസ്‌കാരം.ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയടക്കം 12 പേരാണ് അവർഡിനർഹരായത്. ഈ മാസം 13-ന് പുരസ്‌കാരം സമ്മാനിക്കും. 35 താരങ്ങൾ അർജുന അവാർഡിനും അർഹരായി.

ഖേൽരത്‌ന പുരസ്‌കാരം നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യ വെങ്കല മെഡൽ നേടുന്നതിന് ശ്രീജേഷിന്റെ സേവുകൾ നിർണായകമായിരുന്നു. കെ.എം. ബീനാമോളും അഞ്ജു ബോബി ജോർജുമാണ് മുമ്പ് ഖേൽരത്‌ന പുരസ്‌കാരം നേടിയ മലയാളി താരങ്ങൾ.

സുനിൽ ഛേത്രിയിലൂടെ ഇന്ത്യൻ കായിക ചരിത്രത്തിലാദ്യമായി ഒരു ഫുട്ബോൾ താരത്തിന് ഖേൽരത്ന പുരസ്‌കാരം ലഭിച്ചു. ടോക്യോ പാരാലിമ്പിക്സിൽ സ്വർണം നേടിയ അവനി ലേഖര, മനീഷ് നൽവാൾ, കൃഷ്ണനാഗർ, പ്രമോദ് ഭാഗത്, സുമിത് ആന്റ്ലിൻ എന്നിവരും ഖേൽരത്ന പുരസ്‌കാരത്തിന് അർഹരായി.

Article Categories:
India · Kerala · Latest News · Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *