കൊടുങ്ങല്ലൂരിൽ ഒരു വീട്ടിലെ നാലുപേർ മരിച്ചനിലയില്‍

February 20, 2022
117
Views

തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ ഉഴവത്ത് കടവില്‍ അച്ഛനും അമ്മയും രണ്ട് മക്കളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. സോഫ്റ്റ് വെയർ എഞ്ചിനീയര്‍ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരാണ് മരിച്ചത്. വീട്ടിനുള്ളില്‍ വിഷവാതകം നിറച്ച് കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം.

വീടിനകത്ത് കാര്‍ബണ്‍ മോണോക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തി. ജനലുകൾ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

ഉച്ചയായിട്ടും വീട്ടിലെ ആരെയും പുറത്ത് കാണാഞ്ഞതോടെ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *