വിന്‍സന്റ് എംഎൽഎയുടെ കാര്‍ അടിച്ചു തകര്‍ത്തു; പ്രതി കസ്റ്റഡിയിൽ

February 28, 2022
322
Views

തിരുവനന്തപുരം: കോവളം എംഎൽഎ എം വിൻസന്റിന്റെ കാർ അടിച്ചു തകർത്തു. തിരുവനന്തപുരത്തെ വീടിനു മുന്നിൽ നിർത്തിയിട്ട കാറാണ് ഉച്ചക്കട സ്വദേശി സന്തോഷ് (27) എന്നയാൾ അടിച്ചു തകർത്തത്. അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബൈക്കില്‍ എത്തിയ സന്തോഷ് രാവിലെ 8ന് കമ്പിപ്പാര കൊണ്ട് ഗ്ലാസും വാഹനത്തിന്‍റെ മുന്‍വശവും തകര്‍ക്കുകയായിരുന്നു.

ബാലരാമപുരം പൊലീസ് കേസ് എടുത്തു. മുല്ലപ്പെരിയാർ ഡാം പൊട്ടാൻ പോകുകയാണെന്നും എംഎൽഎ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് കാർ തകർത്തതെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാർ നോക്കിനിൽക്കെയാണ് സംഭവം. ഇയാൾ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പൊലീസ് പറയുന്നത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *