ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകനായി ജീവിതം ആരംഭിച്ച വ്യക്തിയാണ് കൃഷ്ണകുമാര്‍. തുടർന്നു നിരവധി സീരിയലുകളിലും സിനിമയിലും അഭിനയിച്ച അദ്ദേഹം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. പൊതു ജീവിതവും കലാ ജീവിതവും ഒരേ പോലെ മുന്നോട്ട് കൊണ്ട് പോകുന്ന കൃഷ്ണകുമാര്ഏഷ്യാനെറ്റിലെ ഒരു പരമ്പരയില്‍ അഭിനയിച്ചു വരുകയായിരുന്നു. എന്നാല്‍ ആ സീരിയലില്‍ നിന്നും തന്നെ ഒഴിവാക്കി എന്ന തരത്തിലുള്ള ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം അദ്ദേഹം ഫെയിസ് ബുക്കില്‍ പങ്ക് വയ്ക്കുകയുണ്ടായി.
തന്ന കാണുമ്പോള്‍ പലരും വ്യക്തി പരമായ വിശേഷങ്ങളും മറ്റ് ചിലര്‍ സീരിയല്‍ വിശേഷങ്ങളും അന്വേഷിക്കാറുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
പലപ്പോഴും നേരിട്ടു കാണുമ്പോള്‍ “കൂടെവിടെ” എന്ന സീരിയലിലെ “ആദി” എന്ന കഥാപാത്രത്തിന്റെ വിശേഷങ്ങള്‍ തിരക്കാറുണ്ട്. ആ കഥാപാത്രം ഇഷ്ടപ്പെട്ടതുകൊണ്ടാകാം എല്ലാവരും അതിനെക്കുറിച്ച് തിരക്കുന്നത്.
എന്നാല്‍ നാല് മാസമായി “കൂടെവിടെ”യില്‍ അഭിനയിച്ചിട്ടു. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്ന എപ്പിസോഡുകളില്‍ “ആദി സാര്‍” എന്ന കഥാപാത്രം ഇല്ല. ഇലക്ഷന് റിസള്‍ട്ടിനു ശേഷം ഏപ്രിലില്‍ ആണ് അവസാനമായി അഭിനയിച്ചത്. എന്തോ ഒരു കാരണം പറഞ്ഞു ബനാറസിലേക്ക് “ആദി സാറി”നെ കയറ്റി വിട്ടു. പിന്നെ തിരിച്ചു വന്നിട്ടില്ല. കോവിഡ് കാലമാണ്, അവിടെ എങ്ങാനും വെച്ച് കോവിഡ് പിടിച്ചു മരിച്ചിരിക്കാനും സാധ്യതയുണ്ട്. പ്രോട്ടോകോള്‍ പ്രകാരം സംസ്കാരം അവിടെ നടന്നും കാണാമെന്ന് അദ്ദേഹം തമാശരൂപേണ കുറിച്ചു.
കൂടെവിടെ എന്ന സീരിയലിന്റെ എഴുത്തുകാരനും മാറിയതായി അറിയാന്‍ കഴിഞ്ഞു. സീരിയല്‍ മേഖലയില്‍ ഇത് അത്ര വലിയ സംഭവമൊന്നുമല്ലന്നു കൃഷ്ണകുമാര്‍ പറയുന്നു. സീരിയലിനെ അദ്ദേഹം ഒരു ട്രയിന്‍ യാത്രയോടാണ് ഉപമിച്ചത്. യാത്ര തുടങ്ങുമ്പോള്‍ കുറച്ചു യാത്രക്കാര്‍ ഉണ്ടാകും. ഇടയ്ക്കു പലരും ഇറങ്ങും, കയറും. ഓടിക്കുന്നവര്‍ മാറും, TTE മാര്‍ മാറും. സകലതും മാറും. ചിലര്‍ മാത്രം യാത്രാവസാനം വരെ അതില്‍ കണ്ടേക്കാം. അതാണ് പൊതുവേ സീരിയലുകളുടെ ശൈലി. സീരിയല്‍ കണ്ടുപിടിച്ച കാലം മുതല്‍ ഇങ്ങനെയാണെന്നും അദ്ദേഹം കുറിക്കുന്നു. കഥാപാത്രം നിലനില്ക്കും, നടന്മാര് മാറും. സീരിയലിൻ്റെ ശാപമാണിത്.
ആദി സാര്‍ എന്ന് വരും എന്ന പലരുടേയും സ്നേഹവും വിഷമവും കലര്‍ന്ന ചോദ്യത്തിന് കൃത്യമായ ഒരു മറുപടി തൻ്റെ കയ്യില്‍ ഇപ്പോള്‍ ഇല്ല.
2006 മുതല്‍ സീരിയലില്‍ നിന്നും വിട്ടുനിന്ന താന്‍ ഒരു നിയോഗം പോലെയാണ് “കൂടെവിടെ” യുടെ ഭാഗമാകുന്നത്. 32 കൊല്ലമായി ക്യാമെറക്ക് മുന്നില്‍ വന്നിട്ട്. കലാരംഗത്തേക്കാള്‍ ഇന്നു മറ്റൊരു മേഖലയില്‍ താല്പര്യവും ചുമതലയും വന്നതിനാല്‍ “ആദിസാറിൻ്റെ” തിരോധാനത്തെപറ്റി അധികം ചിന്തിക്കാറില്ല. പക്ഷെ പ്രിയ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ എന്ത് പറയണമെന്നറിയാതെ പലപ്പോഴും വിഷമിക്കാറുണ്ട്.
“Trust the timing of god” എന്ന് ചിലര്‍ പറയും. താന്‍ വിശ്വസിക്കുന്നത് “GPS”സ്സിലാണ്. Gods Positioning System.. ഇതാണ് തന്റെ അനുഭവം. അതിനാല്‍ ജീവിതം പഠിപ്പിച്ചത് നന്മ ചിന്തിക്കു, നന്മ പറയു, നന്മ പ്രവര്‍ത്തിക്കു എന്നാണ്. നിങ്ങളെ തേടി നന്മ തന്നെ വരും.. അദ്ദേഹം തന്റെ അക്കൌണ്ടില്‍ കുറിച്ചു.