കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ വേതനവും ആകര്‍ഷകമായ ശമ്ബളം മറ്റ് രാജ്യങ്ങളില്‍ ലഭിക്കുന്നതുമാണ് തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിന് കാരണം.
നിരവധി ഗാര്‍ഹിക തൊഴിലാളികള്‍ ജോലി വിട്ടതും ശ്രീലങ്ക അടക്കമുള്ള വിവിധ രാജ്യങ്ങളിലെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവച്ചതും പ്രാദേശിക ലേബര്‍ റിക്രൂട്ട്‌മെന്റ് ഓഫീസുകളിലെ റിക്രൂട്ട്‌മെന്റ് പ്രക്രിയകള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചതും പ്രതിസന്ധി രൂക്ഷമാക്കിയതായി ഗാര്‍ഹിക തൊഴിലാളി വിദഗ്ധന്‍ ബസ്സാം അല്‍-ഷമാരി അഭിപ്രായപ്പെട്ടു.
പ്രാദേശിക വിപണിയില്‍ പ്രതിമാസം 5,000 മുതല്‍ 6,000 വരെ സ്ത്രീ തൊഴിലാളികള്‍ ആവശ്യമാണ്. എന്നാല്‍ പുതിയ റഗുലേറ്ററി തീരുമാനങ്ങള്‍ ആഭ്യന്തര തൊഴില്‍ വിപണിയെ ദോഷകരമായി ബാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അതേസമയം, ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഫീസുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി വാണിജ്യ- വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോര്‍ മാൻപവര്‍ എന്നീവരുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ എല്ലാ ഗാര്‍ഹിക തൊഴില്‍ റിക്രൂട്ട്‌മെന്റ് ഓഫീസുകളിലും കെ-നെറ്റ് ഉപകരണങ്ങള്‍ ഉണ്ടായിരിക്കണമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം ഔദ്യോഗിക വക്താവ് അബ്ദുല്ല അല്‍-ഹറാസ് ആവര്‍ത്തിച്ചു. കെ നെറ്റ് ഇല്ലാത്ത ഓഫീസുകള്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. റഗുലേറ്ററി തീരുമാനങ്ങള്‍ക്കനുസൃതമായി നിര്‍ദിഷ്ട ഫീസ് മാത്രം ഈടാക്കി ഈ ഓഫീസുകള്‍ ഫീസ് വര്‍ധിപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.