ഉച്ചയൂണിന് പതിവായി കഴിക്കാവുന്ന മൂന്ന് പച്ചക്കറികള്‍

September 2, 2023
37
Views

ഉച്ചയ്ക്ക് വയറു നിറച്ചും ചോറ് കഴിക്കുന്നതാണ് മലയാളികളുടെ ശീലം.

ഉച്ചയ്ക്ക് വയറു നിറച്ചും ചോറ് കഴിക്കുന്നതാണ് മലയാളികളുടെ ശീലം. കലോറിയും കാര്‍ബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് അരിയാഹാരം.

കുറഞ്ഞത് രണ്ടുനേരവും അരിയാഹാരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ഒരു നേരം മാത്രം മിതമായ അളവില്‍ മാത്രം ചോറ് കഴിക്കുന്നതാണ് നല്ലത്.

ചോറിനൊപ്പം ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പച്ചക്കറികള്‍ തോരനായും വിഴുക്കായും കഴിക്കുന്നതും നല്ലതാണ്. അത്തരത്തില്‍ ദിവസവും ഉച്ചയൂണിന് കഴിക്കാവുന്ന ചില പച്ചക്കറികളെയും അവയുടെ ഗുണങ്ങളെയും അറിയാം.

വെണ്ടയ്ക്ക…

ദിവസവും ചോറിനൊപ്പം വെണ്ടയ്ക്ക വിഴുക്ക് കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ എ, ബി, സി, ഇ, കെ, കാത്സ്യം, അയേണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്ന വെണ്ടയ്ക്ക ദഹനത്തിന് നല്ലതാണ്. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും ഇവ സഹായിക്കും. നാരുകള്‍ ധാരാളം അടങ്ങിയ വെണ്ടയ്ക്ക പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. ഭക്ഷണങ്ങളില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് എടുക്കുന്നതിനെ പരിമിതപ്പെടുത്താൻ വെണ്ടയ്ക്ക സഹായിക്കുന്നു. ഇതിലൂടെ ഗ്ലൂക്കോസ് നില നിയന്ത്രിച്ചുനിര്‍ത്താനാകുന്നു. വെണ്ടയ്ക്കയുടെ ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.

ഗ്രീന്‍ ബീന്‍സ്…

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഗ്രീന്‍ ബീന്‍സില്‍ വിറ്റാമിന്‍ എ, സി, കെ, ബി 6, ഫോളിക് ആസിഡ്, കാത്സ്യം, ഇരുമ്ബ്, പൊട്ടാസ്യം തുടങ്ങിയവ ധാരാളമുണ്ട്. ഫൈബറും ധാരാളം അടങ്ങിയ ഗ്രീന്‍ ബീന്‍സ് കലോറിയും കൊഴുപ്പും കുറഞ്ഞ ഒരു പച്ചക്കറിയാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ബീന്‍സ് പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മലബന്ധത്തെ തടയാനും ഗ്രീന്‍ ബീന്‍സ് കഴിക്കുന്നത് നല്ലതാണ്. അന്നജം കുറഞ്ഞ, നാരുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ബീന്‍സ് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. ഇവയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്. ഗ്രീന്‍ ബീന്‍സ് കാത്സ്യത്തിന്റെ നല്ല ഉറവിടമാണ്. കാത്സ്യം ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കും. ശക്തമായ അസ്ഥികള്‍ക്ക് ആവശ്യമായ മറ്റൊരു പോഷകമായ വിറ്റാമിന്‍ കെയും ഗ്രീന്‍ ബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഗ്രീന്‍ ബീന്‍സ് പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. അയണ്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ബീന്‍സ് കഴിക്കുന്നത് വിളര്‍ച്ചയെ തടയാനും ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും സഹായിക്കും.

ബീറ്റ്റൂട്ട്…

ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ബീറ്റ്‌റൂട്ടില്‍ കാര്‍ബോഹൈഡ്രേറ്റ് അഥവാ അന്നജം കുറവാണ്. അതിനാല്‍ തന്നെ ഇത് പ്രമേഹരോഗികള്‍ക്ക് മികച്ചൊരു പച്ചക്കറിയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ധിക്കുന്നത് തടയാന്‍ സഹായിക്കും. ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയില്‍ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *