“മിന്നല്‍ മുരളി 2 തിയറ്ററില്‍ ഇറക്കി, ഈ സിനിമ തിയറ്ററില്‍ കാണാന്‍ പറ്റാത്തതിന്‍റെ ഖേദം മാറ്റി തരണം! മാര്‍വെല്‍ സ്റ്റുഡിയോസ് ജാഗ്രതൈ! മലയാളത്തിന്‍റെ സ്വന്തം സൂപ്പര്‍ ഹീറോ സീരീസിന് തുടക്കമാവുന്നുവെന്ന് മാല പാര്‍വ്വതി

December 25, 2021
357
Views

നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്‍മസ് റിലീസ് ആയി എത്തിയ ടൊവീനോ നായകനായ മിന്നല്‍ മുരളിയ്ക്ക് അവര്‍ വന്‍ പ്രീ-റിലീസ് പബ്ലിസിറ്റിയാണ് കൊടുത്തിരുന്നത്.

ചിത്രമിറങ്ങി ആദ്യ പ്രേക്ഷകരില്‍ ഭൂരിഭാഗവും പോസിറ്റീവ് ആയാണ് ചിത്രത്തോട് പ്രതികരിക്കുന്നത്. ഇപ്പോഴിയാ ചിത്രം തന്നിലുണ്ടാക്കിയ അനുഭവം ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കുകയാണ് നടി മാല പാര്‍വ്വതി. ചിത്രം തിയറ്ററില്‍ കാണാനാവാത്തതില്‍ തനിക്ക് ഖേദമുണ്ടെന്ന് പറയുന്നു അവര്‍.

‘മിന്നല്‍ മുരളി 2 തിയറ്ററില്‍ ഇറക്കി, ഈ സിനിമ തിയറ്ററില്‍ കാണാന്‍ പറ്റാത്തതിന്‍റെ ഖേദം മാറ്റി തരണം! മാര്‍വെല്‍ സ്റ്റുഡിയോസ് ജാഗ്രതൈ! മലയാളത്തിന്‍റെ സ്വന്തം സൂപ്പര്‍ ഹീറോ സീരീസിന് തുടക്കമാവുന്നു. മിന്നല്‍ മുരളി ഗംഭീരം, ഗംഭീരം, ഗംഭീരം, ഗംഭീരം!’, മാല പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

ചിത്രം എത്തുന്നതിനു മുന്‍പ് ബേസില്‍ ജോസഫ് എന്ന സംവിധായകനില്‍ തനിക്കുള്ള പ്രതീക്ഷയെക്കുറിച്ചും അവര്‍ പോസ്റ്റ് ഇട്ടിരുന്നു- ‘മിന്നല്‍ മുരളി സിനിമ പ്രേമികര്‍ക്ക് ലഭിക്കുന്ന ക്രിസ്‍മസ് സമ്മാനമാണ്. ബേസില്‍ ജോസഫ് ചെറിയ പ്രായത്തില്‍ തന്നെ ഒരു ‘legend’ ആണെന്ന് സിനിമയെ സ്നേഹിക്കുന്നവര്‍ പറയും. ഇത് എന്‍റെ ഒരു തോന്നലാണ്. ആ തോന്നല്‍ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നു.

തളള് എന്ന് പറഞ്ഞ് വരുന്നവരോട് പറയാനുള്ളത്, ഞാന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നില്ല. ഗോദ എന്ന ചിത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ തന്നെ തോന്നിയതാണ് ഈ സംവിധായകന്‍ ഒരിക്കല്‍ സിനിമാ ലോകം കീഴടക്കുമെന്നത്.

അത് ഇന്ന് എല്ലാവര്‍ക്കും അനുഭവമാകും. കഴിവിന് അംഗീകാരം ലഭിക്കാതിരിക്കില്ല. പ്രിയപ്പെട്ട ടൊവിനോയാണ് മിന്നാന്‍ പോകുന്നത് എന്നാലോചിക്കുമ്ബോള്‍ ഇരട്ടി മധുരം’, എന്നായിരുന്നു മാലയുടെ കുറിപ്പ്.

Article Categories:
Entertainments · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *