പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സൈനികന്‍ അറസ്റ്റില്‍. ചവറ തെക്കുംഭാഗം പോലീസാണ് യുവാവിനെ കശ്മീരില്‍ നിന്ന് അറസ്റ്റ് ചെയ്തു. ചവറ കൊറ്റന്‍കുളങ്ങര ചേരിയില്‍ പുത്തന്‍വീട്ടില്‍ അനു മോഹന്‍ (32) ആണ് അറസ്റ്റിലായത്. ഇയാള്‍ വിവാഹിതനാണ്.
2019-ലെ സ്കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാറില്‍ കയറ്റി പലയിടത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജമ്മു കശ്മീരിലെ ലേയില്‍നിന്ന് 200 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചുമ്മതാങ്ങില്‍നിന്ന് സൈനികോദ്യോഗസ്ഥരുടെയും ജമ്മു കശ്മീര്‍ പോലീസ് കമ്മിഷണര്‍ ചന്ദ്രന്‍ കോഫ്ളിയുടെയും സഹായത്തോടെ ജൗറി സൈനിക ക്യാമ്ബില്‍ എത്തിച്ച അനു മോഹനെ 15-ന് പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം തീവണ്ടിയില്‍ ഞായറാഴ്ച രാത്രിയാണ് തെക്കുംഭാഗം പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.