ഓച്ചിറ : വിവാഹം നടക്കാനിരിക്കെ ബലാത്സംഗം കേസില്‍ യുവാവ് പിടിയില്‍ . തഴവ മണപ്പള്ളി വടക്ക് വിശാല്‍ ഭവനത്തില്‍ ദയാല്‍ (34)നെയാണ് ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത് .വിവാഹ വാഗ്ദാനം നല്കി വീട്ടമ്മയെ ഇയാള്‍ നാലുവര്‍ഷമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
എന്നാല്‍, മുംബൈയിലുള്ള യുവതിയുമായി ഇയാളുടെ വിവാഹം ഉറപ്പിക്കുകയും വെള്ളിയാഴ്ച കായംകുളത്തെ ഓഡിറ്റോറിയത്തില്‍വെച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത് .പൊലീസ് ഇന്‍സ്പെക്ടര്‍ പി. വിനോദ്, എസ്.ഐ നിയാസ്, പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ ഹരിലാല്‍, രഞ്ജിത്ത്, കനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.