അരയില്‍ തിരുകിയ ബിയര്‍ കുപ്പി കുത്തിക്കയറി 22കാരന്‍ മരിച്ചു

January 1, 2022
236
Views

ചിറയിന്‍കീഴ്: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചു 22കാരന്‍ മരിച്ചു. അപകടത്തിനിടെ അരയില്‍ തിരുകിയ ബിയര്‍ കുപ്പി കുത്തിക്കയറിയാണ് യുവാവിന്റെ അന്ത്യം. പെരുമാതുറ പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ ഷെഹിന്‍ (22) ആണ് മരിച്ചത്. ഷെഹിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പെരുമാതുറ മാടന്‍വിള പാലത്തിനു സമീപത്ത് ഇന്നലെ രാത്രി 7.30നായിരുന്നു അപകടം. ബൈക്കില്‍ അമിത വേഗത്തിലാണ് ഷെഹിന്‍ എത്തിയത്. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിലിടിക്കുക ആയിരുന്നു. പരുക്കേറ്റ ഷെഹിനെ ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *