തൃശൂരിൽ വീട് കയറി ആക്രമണം; യുവാവ് മരിച്ചു

August 21, 2021
182
Views

തൃശൂർ: വീട് കയറിയുള്ള ആക്രമണത്തിൽ യുവാവ് മരിച്ചു. തൃശൂർ കിഴുത്താണിയിൽ ആണ് സംഭവം. വീട്ടുവാടകയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു വീട് കയറി ആക്രമണം. കിഴുത്താണി സ്വദേശി സൂരജ് ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്കാണ് വീട്ടുടമയും കൂട്ടരും വടകക്കാരെ ആക്രമിച്ചത്. ​ഗുരുതരമായ പരിക്കേറ്റ സൂരജ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. മരിച്ച സൂരജിന്റെ സഹോദരനും പരിക്കുകളോടെ ചികിൽസയിലാണ്. 

വീട്ടുടമസ്ഥൻ ലോറൻസ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങിട്ടുണ്ട്. 

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *