തിരുവനന്തപുരത്ത് യുവതിയെ അയല്‍വാസി കല്ലെറിഞ്ഞു കൊന്നു

August 21, 2021
200
Views

തിരുവനന്തപുരം: തിരുവോണദിനത്തില്‍ തിരുവനന്തപുരത്ത് യുവതിക്ക് ദാരുണാന്ത്യം. തിരുവല്ലത്ത് യുവതിയെ അയല്‍വാസി കല്ലെറിഞ്ഞു കൊന്നു. തിരുവല്ലം നിരപ്പില്‍ സ്വദേശിനി ആര്‍ രാജി(40) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി ഒമ്ബതുമണിയോടെ അയല്‍വാസിയും ബന്ധുവുമായ ഗിരീശന്‍ രാജിയെ ഹോളോബ്രിക്സ് കൊണ്ട് എറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടു. ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. പ്രതി ഗിരീശന്‍ പോലീസിന്റെ കസ്റ്റഡിയിലായെന്നാണ് സൂചന.

ഇന്നലെയും ഇന്നുമായി തൃശൂരും രണ്ട് കൊലപാതകങ്ങള്‍ നടന്നിരുന്നു. ഉത്രാടദിനമായ ഇന്നലെ കീഴുത്താണിയിലും തിരുവോണദിവസം ചെന്ത്രാപ്പിന്നിയിലുമാണ് കൊലപാതകങ്ങള്‍ നടന്നത്. കീഴുത്താണി മനപ്പടിയില്‍ ഇന്നലെ വീട്ടുടമസ്ഥന്റെയും സംഘത്തിന്റേയും മര്‍ദ്ദനത്തെതുടര്‍ന്നാണ് സൂരജ് എന്ന യുവാവ് മരിച്ചത്. തിരുവോണ ദിനത്തില്‍ ചെന്ത്രാപ്പിന്നിയില്‍ കണ്ണം പുള്ളിപ്പുറം സ്വദേശി മാരാത്ത് സുധാകരന്റെ മകന്‍ സുരേഷ് (52) ആണ് കുത്തേറ്റ് മരിച്ചത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *