നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ കാല്‍തെറ്റി വീണ് ഒരാള്‍ മരിച്ചു

September 4, 2021
203
Views

പാലക്കാട്: നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോന്‍ (36) ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.

പുത്തന്‍കുരിശില്‍നിന്നും തമ്മനത്തുനിന്നുമായി മൂന്നു പേരാണ് ഇവിടം സന്ദര്‍ശിക്കാനെത്തിയത്. നെല്ലിയാമ്പതിയില്‍ പോയി തിരിച്ചവരുന്നതിനിടെ വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. 

വെള്ളച്ചാട്ടം കണ്ട് വണ്ടി നിര്‍ത്തുകയായിരുന്നു. ജയ് മോന്‍ വണ്ടിയില്‍നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയുമായിരുന്നെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു.

വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് ജയ് മോന്‍ വെള്ളച്ചാട്ടത്തിന് സമീപമെത്തിയത് കണ്ടതെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. ഇയാള്‍ കാല്‍വഴുക്കി വെള്ളച്ചാട്ടത്തിലേക്ക് വീഴുന്നതും ഈ ദൃശ്യങ്ങളിലുണ്ട്.നെന്മാറയില്‍നിന്നും നെല്ലിയാമ്പതിയില്‍നിന്നും പോലീസ് സംഘങ്ങളും ആലത്തൂരില്‍നിന്ന് ഫയര്‍ഫോഴ്‌സും എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *