മാപ്പിളപ്പാട്ട് ഗാന രചയിതാവുമായ എസ്. വി ഉസ്മാൻ അന്തരിച്ചു

January 19, 2022
110
Views

കവിയും മാപ്പിളപ്പാട്ട് ഗാന രചയിതാവുമായ എസ്. വി ഉസ്മാൻ (76) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോട് പയ്യോളി കോട്ടക്കൽ സ്വദേശിയായ എസ് വി ഉസ്മാൻ നിരവധി ജനപ്രിയ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച മധുവർണ പൂവല്ലേ എന്നു തുടങ്ങുന്ന ഗാനം മാപ്പിളപ്പാട്ട് ആസ്വാദകർക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്.

രണ്ട് കവിതാ സമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മൂന്നാമത്തെ കവിതാ സമാഹാരമായ വിത പണിപ്പുരയിലായിരിക്കെയാണ് ഇദ്ദേഹത്തിൻ്റെ വേർപാട്. നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കവിതകൾ എഴുതിയിരുന്നു. ദീർഘകാലം വടകരയിലെ കോട്ടക്കൽ ആര്യവൈദ്യശാല ഏജൻ്റായിരുന്നു.മാപ്പിളപ്പാട്ട് ആസ്വാദകർക്ക് ഏറെ സുപരിചിതരായ എരഞ്ഞോളി മൂസയും പീർ മുഹമ്മദും എം കുഞ്ഞി മൂസയും പാടി ഹിറ്റാക്കിയ ഗാനങ്ങളുടെ രചിയിതാവ് കൂടിയാണ് എസ്.വി ഉസ്മാൻ. ബലിമൃഗങ്ങളുടെ രാത്രി,അധിനിവേശക്കാലത്തെ പ്രണയം എന്നീ കവിതാ സമാഹാരങ്ങൾ രചിച്ചിട്ടുണ്ട്.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *