ഊട്ടി-കൊടൈക്കനാല്‍ ഇ-പാസിന് ക്രമീകരണമായി

May 5, 2024
0
Views

വിനോദസഞ്ചാരികള്‍ക്ക് ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാനുള്ള ഇ-പാസിന് ക്രമീകരണമായി. serviceonline.

gov.in/tamilnadu, അല്ലെങ്കില്‍ tnega.tn.gov.in എന്നീ വെബ്‌സൈറ്റുകള്‍വഴി ഇ-പാസിന് അപേക്ഷിക്കാം.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴുമുതല്‍ ജൂണ്‍ 30 വരെയാണ് ഇ-പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളില്‍ പുറത്തുനിന്ന് വരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങള്‍ക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതല്‍ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുന്‍നിര്‍ത്തിയാണ് നടപടി.

ഊട്ടിയിലേക്കും, കൊടൈക്കനാലിലേക്കും ഉള്ള റോഡുകളില്‍ ഉള്‍കൊള്ളാവുന്നതിലും അധികം വാഹനങ്ങള്‍ ആണ് സര്‍വീസ് നടത്തുന്നത് എന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിദിനം 20000 ത്തില്‍ അധികം വാഹനങ്ങള്‍ ആണ് നീലഗിരിയിലേക്ക് പ്രവേശിക്കുന്നത്. ടൂറിസ്റ്റ് സീസണുകളില്‍ പ്രതിദിനം ശരാശരി 11509 കാറുകള്‍, 1341 വാനുകള്‍, 637 ബസുകള്‍, 6524 ഇരു ചക്ര വാഹനങ്ങള്‍ എന്നിവയാണ് നീലഗിരിയില്‍ എത്തുന്നത് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് ഭയാനകമായ അവസ്ഥ ആണെന്ന് ജസ്റ്റിസ് മാരായ എന്‍ സതീഷ് കുമാര്‍, ഡി ഭാരത ചക്രവര്‍ത്തി എന്നിവര്‍ പുറപ്പടിവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദര്‍ശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്‌സൈറ്റില്‍ നല്‍കേണ്ടത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *