ഒളിംപ്യൻ മയൂഖ ജോണി ഉന്നയിച്ച പീഡന പരാതിയിൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനായില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ

July 17, 2021
139
Views

കൊച്ചി: ഒളിമ്പ്യൻ മയൂഖ ജോണി ഉന്നയിച്ച പീഡന പരാതിയിൽ തെളിവുകളില്ലെന്ന് പോലീസ്. 2016ൽ നടന്ന സംഭവമായതിനാൽ ശാസ്ത്രീയ തെളിവുകളില്ലെന്നും സാഹചര്യത്തെളിവ് വെച്ചാണ് അന്വേഷിക്കുന്നതെന്നും പോലീസ് ഹൈക്കോടതിയെ അറിയിച്ചു. പരാതിക്കാരിയുടെയും പ്രതിയുടേയും മൊബൈൽ ടവർ ലൊക്കേഷനുകളും ലഭ്യമല്ല. ഒരു വർഷം മാത്രമേ ഈ വിവരങ്ങൾ സെർവറിൽ ഉണ്ടാകൂ എന്ന് സർവീസ് പ്രൊവൈഡേഴ്സ് അറിയിച്ചുവെന്നാണ് പോലീസ് വിശദീകരണം.

പരാതിക്കാരി താമസിക്കുന്ന സ്ഥലത്ത് പ്രതിയും സുഹൃത്തും ലഘുലേഖ വിതരണം ചെയ്തതിനും തെളിവില്ല. പരാതിക്കാരിക്ക് വൈദ്യ പരിശോധന നടക്കുന്ന സമയം പ്രതി ആശുപത്രിയിൽ എത്തിയെന്ന ആരോപണം ശരിയല്ലെന്നും പോലീസ് പറയുന്നു. ആ സമയം പ്രതി ആശുപത്രിക്ക് 5 കിലോമീറ്റർ അകലെയായിരുന്നു. പോലീസും പ്രതിയും ചില മത നേതാക്കളും ഒരുമിച്ച് ചർച്ച നടത്തിയെന്ന ആരോപണവും ശരിയല്ല. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രത്യേക പോലീസ് ടീം അന്വേഷിക്കുന്നതായും ജി പൂങ്കുഴലിയുടെ റിപ്പോർട്ടിൽ പറയുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *