മൈഗ്രൻ: മാറ്റാൻ ഇഞ്ചിയോ?

January 21, 2022
289
Views


ഭക്ഷണക്രമവും മൈഗ്രേനും തമ്മിൽ ബന്ധമുണ്ട് . നാം കഴിക്കുന്ന പല ആഹാരങ്ങളും പലപ്പോഴും മൈഗ്രേൻ ഉത്തേജന വസ്തുക്കളാകാം . അതുപോലെതന്നെ ഒന്ന് ശ്രദ്ധിച്ചാൽ ചില ആഹാര പദാർത്ഥങ്ങൾ വഴി മൈഗ്രേൻ അകറ്റുകയും ചെയ്യാം . മൈഗ്രേൻ തടയാൻ ഉത്തമ ഔഷധമാണ് ഇഞ്ചി . നാട്ടുവൈദ്യത്തിന് മാത്രമല്ല , ഇഞ്ചി മൈഗ്രേൻ പോലുള്ള തലവേദനയ്ക്ക് പരിഹാരമേകുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് .പാകം ചെയ്യാത്ത പച്ച ഇഞ്ചി ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൈഗ്രേൻ മൂലമുണ്ടാകുന്ന വേദനയും തീവ്രതയും കുറയ്ക്കുക മാത്രമല്ല , തലവേദന ഉണ്ടാകുന്ന തവണകളും കുറയുന്നു . വേദന സംഹാരിയായ ആസ്പിരിന്റെ സമാന പ്രവർത്തനമാണ് ഇഞ്ചിയുടേതും . മൈഗ്രേൻ ഉണ്ടാകുന്ന സമയത്ത് ഇഞ്ചി അരച്ച് നെറ്റിയിൽ പുരട്ടുന്നതും തലവേദന കുറയ്ക്കാൻ സഹായിക്കും . ഇഞ്ചി നീരാക്കി മാറ്റി കുടിക്കുന്നതും തലവേദനയ്ക്ക് മാത്രമല്ല , ദഹനത്തിനും ഉത്തമമാണ്

Article Categories:
Health

Leave a Reply

Your email address will not be published. Required fields are marked *