കൊറിയയിലേക്ക് പോകാൻ വീടുവീട്ടിറങ്ങിയ 3മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി

January 7, 2024
48
Views

കൊറിയൻ ഗായകസംഘം ബിടിഎസിനെ കാണാൻ വീടുവീട്ടിറങ്ങിയ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി.

ചെന്നൈ: കൊറിയൻ ഗായകസംഘം ബിടിഎസിനെ കാണാൻ വീടുവീട്ടിറങ്ങിയ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി. തമിഴ്നാട് കരൂര്‍ സ്വദേശികളെയാണ് വെല്ലൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്.

13 വയസ്സുള്ള പെണ്‍കുട്ടികളാണ് നാടുവിട്ടത്.

വ്യാഴാഴ്ചയാണ് സംഭവം. ബിടിഎസ് സംഘത്തെ കാണാൻ പെണ്‍കുട്ടികള്‍ നാടുവിടുകയായിരുന്നു. വിശാഖപട്ടണത്തെത്തി അവിടെ നിന്ന് കപ്പല്‍ മാര്‍ഗം കൊറിയയിലേക്ക് പോകാനാണ് ഇവര്‍ പദ്ധതിയിട്ടത്. 14,000 രൂപയാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത്.

എന്നാല്‍ കാട്പാടി സ്റ്റേഷനില്‍ ചായകുടിക്കാൻ ഇറങ്ങിയപ്പോള്‍ ട്രെയിൻ വിട്ടുപോയി. തുടര്‍ന്ന് മൂന്നുപേരും രാത്രി റെയില്‍വേ സ്റ്റേഷനില്‍ തന്നെ തങ്ങി. ഇത് കണ്ട് സംശയം തോന്നിയ റെയില്‍വേ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തറിയുന്നത്. കൊറിയൻ ഗായകസംഘമായ ബിടിഎസിനെ കാണാനാണ് പോകുന്നതെന്ന് പെണ്‍കുട്ടികള്‍ പറയുകയായിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *