ബിപിന്‍ റാവത്തിന്റെ പിന്‍ഗാമി ഉടന്‍; എം.എം നരവണെയ്ക്ക് സാധ്യത

December 11, 2021
358
Views

ജനറല്‍ ബിപിന്‍ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും ചിതാഭസ്മം ഇന്ന് ഹരിദ്വാറില്‍ നിമജ്ജനം ചെയ്യും. ഇതിനായി ബന്ധുകള്‍ രാവിലെ ഹരിദ്വാറില്‍ എത്തും. കേന്ദ്ര മന്ത്രി അജയ് ഭട്ടും ചടങ്ങില്‍ പങ്കെടുക്കും.

അതേസമയം കരസേന മേധാവി ജനറല്‍ എം.എം നരവനെ ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായേക്കും. നിലവിലെ സേനാ മേധാവികളില്‍ എം.എം നരവനെയാണ് ഏറ്റവും സീനിയര്‍. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടായേക്കും.

Article Categories:
India

Leave a Reply

Your email address will not be published. Required fields are marked *