മദ്യപിച്ച്‌ ഉപദ്രവം പതിവ്; ഭര്‍ത്താവിനെ ഭാര്യ ശ്വാസം മുട്ടിച്ചു കൊന്നു

December 11, 2021
146
Views

കൊല്ലം: മദ്യപിച്ച്‌ ഉപദ്രവം പതിവാക്കിയ ഭര്‍ത്താവിനെ ഭാര്യ ശ്വാസം മുട്ടിച്ചു കൊന്നു. കൊല്ലം പട്ടാഴി സ്വദേശി സാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ നിസയാണ് പൊലീസ് പിടിയിലായത്. നാല്‍പത്തിരണ്ടു വയസുകാരനായ സാബു എന്ന ഷാജഹാന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കൊല്ലപ്പെട്ടത്.

പുലര്‍ച്ചെ വീട്ടില്‍ ബഹളം കേട്ട് എത്തിയ ബന്ധുക്കള്‍ ഷാജഹാന്‍ ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കഴുത്തില്‍ പാടുകള്‍ കണ്ട സംശയത്തെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് സാബുവിന്റെ ഭാര്യ നിസയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്. മദ്യപിച്ചെത്തിയ സാബു തന്നെ അക്രമിക്കാന്‍ ശ്രമിച്ചെന്നും ചെറുത്തു നില്‍പ്പിനിടെ ഷാള്‍ കൊണ്ട് കഴുത്തു മുറുക്കി കൊല്ലുകയായിരുന്നെന്നും നിസ പൊലീസിന് മൊഴി നല്‍കി. മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് സാബുവിന്റെ പതിവായിരുന്നുവെന്നും സഹികെട്ടാണ് കടുംകൈ ചെയ്തതെന്നുമാണ് നിസ പൊലീസിനോട് പറഞ്ഞത്.നിസയെ റിമാന്‍ഡ് ചെയ്തു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *