മൊബൈല്‍ ഫോണ്‍ തലയിണയ്ക്കടിയില്‍ വെച്ച്‌ ഉറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

June 3, 2023
9
Views

തലയിണയ്ക്കടിയില്‍ മൊബൈല്‍ ഫോണ്‍ വച്ച്‌ ഉറങ്ങുന്ന ശീലമുണ്ടോ?

തലയിണയ്ക്കടിയില്‍ മൊബൈല്‍ ഫോണ്‍ വച്ച്‌ ഉറങ്ങുന്ന ശീലമുണ്ടോ? സൂക്ഷിക്കുക മൊബൈല്‍ ഫോണുകളുടെ അമിത ഉപയോഗം ശരീരത്തിനും മനസ്സിനും ദോഷം ചെയ്യും.

തലയിണയ്ക്കിടയില്‍ ഫോണ്‍ വച്ച്‌ ഉറങ്ങുന്നത് അമിതവണ്ണത്തിന് കാരണമാകുമെന്നും ജപ്പാനിലെ സുകുബ സര്‍വകലാശാല പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

മണിക്കൂറുകളോളം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ അധികവും. മൊബൈല്‍ ഫോണ്‍ തലയിണയ്ക്കടിയില്‍ വച്ച്‌ ഉറങ്ങുന്ന ചിലരുമുണ്ട്. വാസ്തവത്തില്‍, ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അപകടകരമാണെന്ന് വിദഗ്ധര്‍ പറയുന്നു.

ഉറങ്ങുമ്ബോള്‍ ഫോണുകള്‍ കൂടെയുണ്ടാവുക എന്നത് പ്രത്യേകിച്ച്‌ ചെറുപ്പക്കാര്‍ക്കിടയില്‍ ഒരു ശീലമായി മാറിയിരിക്കുയാണ്. പൊതുവേ, തലയിണയ്ക്കടിയിലാണ് ഫോണ്‍ വയ്ക്കാനുള്ള ഏറ്റവും നല്ല സ്ഥലമായി പലരും കരുതുന്നത്. കാരണം അത് റിംഗ് ചെയ്യുമ്ബോള്‍ കോളുകള്‍ പെട്ടെന്ന് എടുക്കാനൊക്കെ സഹായിക്കുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ മൊബൈലിന്റെ താപനില വര്‍ദ്ധിക്കുകയും തുടര്‍ന്ന് നിങ്ങളുടെ ഫോണ്‍ പൊട്ടി തെറിക്കാന്‍ കാരണമാകുകയും ചെയ്യും. അതുകൊണ്ട് ഇത്തരമൊരു തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതിനാല്‍ ഉറങ്ങുന്നതിന് മുമ്ബ് മൊബൈല്‍ തലയിണയ്ക്കടിയില്‍ വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

Article Categories:
Health

Leave a Reply

Your email address will not be published. Required fields are marked *