മൊബൈല്‍ ഫോണ്‍ സേവനദാതാക്കളുടെ പേരില്‍ തട്ടിപ്പ് വ്യാപകം

November 19, 2023
32
Views

സംസ്ഥാനത്ത് മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമായതോടെ ജാഗ്രതാ നിര്‍ദേശവുമായി പോലീസ്.

സംസ്ഥാനത്ത് മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമായതോടെ ജാഗ്രതാ നിര്‍ദേശവുമായി പോലീസ്.

മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നു പറഞ്ഞായിരിക്കും ഇവര്‍ പലപ്പോഴും ബന്ധപ്പെടുന്നത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്ബറിലേയ്ക്കുള്ള സേവനങ്ങള്‍ ചില സാങ്കേതികപ്രശ്‌നങ്ങള്‍ മൂലം നിര്‍ത്തേണ്ടിവരുന്നു എന്നാണ് ഇത്തരം വ്യാജ കസ്റ്റമര്‍ കെയറില്‍നിന്ന് ലഭിക്കുന്ന സന്ദേശം. ബാങ്കിംഗ് സേവനങ്ങള്‍ മുടങ്ങാന്‍ ഇടയാകും എന്നും ഇവര്‍ അറിയിക്കും. തുടര്‍ന്ന് ഇതൊഴിവാക്കാന്‍ ഒരു “അസിസ്റ്റ് ആപ്പ്’ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്ബര്‍ റീചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടും.
ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുമ്ബോള്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന തട്ടിപ്പുകാര്‍ നിങ്ങളുടെ സ്വകാര്യ, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുകയും പണം തട്ടുകയും ചെയ്യുന്നതാണ് സംഘത്തിന്‍റെ രീതി. ഇത്തരത്തില്‍ സംസ്ഥാനത്തെ പല സ്ഥലങ്ങളില്‍ നിന്നും പണം നഷ്ടമായവര്‍ ഏറെയാണ്.
കരുതല്‍ വേണം
മൊബൈല്‍ സേവനദാതാക്കളോ ബാങ്ക് അധികൃതരോ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോണ്‍ വഴി ആവശ്യപ്പെടാറില്ല. അത്തരം കോളുകള്‍ സംശയത്തോടെ കാണുക, നിരുത്സാഹപ്പെടുത്തുക. അനാവശ്യമായ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്. ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ വിവരം 1930 എന്ന സൈബര്‍ പോലീസ് ഹെല്‍പ്പ്‌ലൈന്‍ നമ്ബറില്‍ അറിയിക്കുക. ഒരു മണിക്കൂറിനകം തന്നെ ഈ നമ്ബറില്‍ വിവരമറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *