ഒമാൻ 53-ാം ദേശീയദിനം ആഘോഷിച്ച്‌ ഗൂഗിള്‍ ഡൂഡില്‍

November 19, 2023
13
Views

ഒമാന്റെ 53-ാം ദേശീയദിനം ആഘോഷിച്ച്‌ ഗൂഗിള്‍ ഡൂഡിലും.

ഒമാന്റെ 53-ാം ദേശീയദിനം ആഘോഷിച്ച്‌ ഗൂഗിള്‍ ഡൂഡിലും. വെബ്‌സൈറ്റിന്റെ ഹോം പേജില്‍ ഒമാൻ ദേശീയ പതാക വച്ചാണ് ഗൂഗിള്‍ സുല്‍ത്താനേറ്റിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നത്.

പതാകയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, പരിപാടികള്‍, വീഡിയോകള്‍, ചിത്രങ്ങള്‍ തുടങ്ങിയവയുടെ വെബ്‌സൈറ്റുകളിലേക്ക് എത്തുന്ന വിധത്തിലായിരുന്നു ക്രമീകരണം.

ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള സൈനിക പരേഡ് ദാഖിലിയ ഗവര്‍ണറേറ്റിലെ ആദം എയര്‍ ബേസിലെ സൈനിക പരേഡ് ഗ്രൗണ്ടില്‍ നടന്നു. പരേഡ് ഗ്രൗണ്ടിലെത്തിയ സുല്‍ത്താനെ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അല്‍ സഈദ് തുടങി ഉന്നത ഉദോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു. സൈനിക വിഭാഗം സല്യൂട്ട് നല്‍കിയും സൈനിക ബാൻഡ് സംഘം ദേശീയ ഗാനം ആലപിച്ചുമാണ് സുല്‍ത്താനെ ആനയിച്ചത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *