ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷി പിന്നിട്ടു.
142 അടി പിന്നിട്ടതോടെ ഒന്‍പത് സ്പില്‍വേ ഷട്ടറുകളിലൂടെ കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നു.അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്.
സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കുന്നത് 5962 ഘനയടി വെള്ളമാണ്. 5 ഷട്ടറുകള്‍ 60 സെന്‍റീമീറ്ററും, 4 ഷട്ടറുകള്‍ 30 സെന്‍റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. രണ്ട് ഷട്ടറുകള്‍ കൂടി 60 സെന്‍റീമീറ്റര്‍ ആയി ഉയര്‍ത്തിയാണ് കൂടുതല്‍ വെള്ളം തുറന്നുവിടുന്നത്. തമിഴ്‌നാട് 2300 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്.