മൂന്നാറിലെ തണുപ്പിലേക്ക് സൈക്കിൾ ചവിട്ടാം

November 3, 2021
221
Views

കൊച്ചി: സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്സ് കൊച്ചി അഞ്ചാം വർഷത്തിലേക്കു കടക്കുന്നതിൻ്റെ ഭാഗമായി കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (KTDC), വൈബ് മൂന്നാർ, ദേശാടൻ മൂന്നാർ, ഫ്‌ളോറ ഹോസ്പിറ്റാലിറ്റി, കൊമ്പൻ സൈക്കിൾസ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെ വിനോദ യാത്രകളിൽ മലിനീകരണം കുറയ്ക്കാൻ പ്രകൃതി സംരക്ഷണ, സോഷ്യൽ ഡിസ്റ്റൻസിങ് വാഹനമായ സൈക്കിൾ ഉപയോഗിക്കാം എന്ന സന്ദേശവുമായി കൊച്ചിയിൽ നിന്ന് മൂന്നാറിലേക്ക് “സേവ് പ്ലാനറ്റ് സൈക്കിൾ യാത്ര” നടത്തുന്നു

2019 ലെ യാത്രയ്ക്ക് ശേഷം ഇത് മൂന്നാം തവണയാണ് ഇവർ മൂന്നാറിലേക്ക് 3 ദിവസം നീണ്ടു നിക്കുന്ന 300 KM യാത്രക്ക് ഒരുങ്ങുന്നത്. ഡിസംബർ 5 വെളുപ്പിന് നെടുമ്പാശ്ശേരിയിൽ നിന്നും കോവിഡ് സേഫ്റ്റി പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആരംഭിക്കുന്ന യാത്ര എറണാകുളം ഇടുക്കി ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചു വൈകിട്ട് മുന്നാറിലെത്തും

യാത്രയിൽ പങ്കെടുക്കുന്നവർക്ക് T-shirts താമസം, ഭക്ഷണം, സമ്മാനമായി പെഡൽ ഫോഴ്സ് ഗ്രീൻ കാർഡ് തുടങ്ങിയവ ലഭിക്കുന്നതാണെന്നു പെഡൽ ഫോഴ്സ് ഫൗണ്ടർ ചെയർമാൻ ജോബി രാജു, കോഓർഡിനേറ്റർ റൈനി ജോസ് എന്നിവർ പറഞ്ഞു. 18 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും, പുരുഷൻമാർക്കും പങ്കെടുക്കാം. പേര് നല്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്കാണ് അവസരം. www.pedalforce.org എന്ന വെബ്സൈറ്റ് വഴി പേര് രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക് 98475 33898

Regards

Joby Raju
Founder & Chief Coordinator
Pedal Force Kochi
www.pedalforce.org
98475 33898

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *