മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച്‌ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

July 10, 2023
30
Views

മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച്‌ മൂന്നു പേര്‍ മരിച്ചു.

ഷില്ലോങ്: മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച്‌ മൂന്നു പേര്‍ മരിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ബയോ റിസോഴ്‌സിലെ ജീവനക്കാരാണ് മരിച്ചവര്‍.

ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്റ്റ്‌റ്യൂട്ട് വളപ്പിലെ കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. മുറികളില്‍നിന്നു ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് രണ്ടു മുറികളിലായി മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മുറിയിലെ പാത്രത്തില്‍ കാട്ടുകൂണ്‍ കണ്ടതാണ് മരണകാരണത്തെക്കുറിച്ചു സൂചന ലഭിച്ചത്. വിഷക്കൂണാണ് മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞതിനു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *