കാമുകന് സ്‌നേഹസമ്മാനമായി നല്‍കിയത് 150 പവനും ബൈക്കും, അതും ഭര്‍ത്താവ് മാസാമാസം അയയ്‌ക്കുന്ന തുക മിച്ചം പിടിച്ചത്

January 8, 2022
226
Views

കോട്ടയം: നീതു കാമുകന് സമ്മാനമായി നല്‍കിയത് 150 പവന്‍ സ്വര്‍ണവും, പള്‍സര്‍ ബൈക്കും. ഇതെല്ലാം നല്‍കിയിട്ടും ഇബ്രാഹിം തന്നെ ഒഴിവാക്കുകയാണെന്ന തോന്നലാണ് കുഞ്ഞിനെ തട്ടിക്കൊണ്ട് പോകല്‍ സംഭവത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

തുര്‍ക്കിയിലെ എണ്ണക്കമ്ബനിയില്‍ ജോലി ചെയ്യുന്ന നീതുവിന്റെ ഭര്‍ത്താവ് നല്‍കുന്ന പണം മുഴുവന്‍ കാമുകനൊപ്പം ആര്‍ഭാടജീവിതത്തിനാണ് നീതു ചെലവഴിച്ചിരുന്നത്. എന്നാല്‍ പണവും സ്വര്‍ണവും കൈക്കലാക്കിയ ശേഷം നീതുവിനെ ഉപേക്ഷിക്കാനായിരുന്നു ഇബ്രാഹിമിന്റെ പദ്ധതി.

ഇത് തിരിച്ചറിഞ്ഞാണ് നീതു സിനിമാക്കഥയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയത്. നീതുവിന്റെ പണവും സ്വര്‍ണവും തട്ടിയെടുത്തതിനും, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനും ഇബ്രഹാമിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. നാളെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കും.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *