വവ്വാലുകളുടെ സാമ്ബിളുകളില്‍ നിപ ആന്‍റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി

October 20, 2023
9
Views

വവ്വാലുകളുടെ സാമ്ബിളുകളില്‍ നിപ ആന്‍റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

കല്‍പറ്റ: വവ്വാലുകളുടെ സാമ്ബിളുകളില്‍ നിപ ആന്‍റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരുതോങ്കരയില്‍ നിന്നുള്ള വവ്വാല്‍ സാമ്ബിളുകളിലാണ് ആന്‍റിബോഡി കണ്ടെത്തിയത്.

ഇക്കാര്യം ഐ.സി.എം.ആര്‍ മെയില്‍ വഴി അറിയിച്ചിട്ടുണ്ടെന്നും വീണ ജോര്‍ജ് വയനാട്ടില്‍ പറഞ്ഞു.

മരുതോങ്കരയില്‍ നിന്ന് ശേഖരിച്ച 57 സാമ്ബിളുകളില്‍ 12 എണ്ണത്തിലാണ് ആന്‍റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചത്. വവ്വാലുകളുടെ സാമ്ബിളില്‍ ആന്‍റിബോഡി സ്ഥിരീകരിച്ചത് നിപയെ പ്രതിരോധിക്കുന്നതില്‍ മുതല്‍കൂട്ടാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വിലയിരുത്തുന്നത്.

നിപ ബാധിതരായി കോഴിക്കോട് ജില്ലയില്‍ രണ്ട് പേരാണ് മരിച്ചിരുന്നത്. ആഗസ്റ്റ് 30നും സെപ്റ്റംബര്‍ 11നുമായാണ് കുറ്റ്യാടി മരുതോങ്കര സ്വദേശിയും ആയഞ്ചേരി സ്വദേശിയും മരിച്ചത്. ഇവരുടെ ബന്ധുക്കളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്ക് പിന്നീട് നിപ സ്ഥിരീകരിച്ചിരുന്നു. എല്ലാവരും രോഗമുക്തരാവുകയും ചെയ്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *