നടന്‍ ജോജുവിനെതിരെ കോണ്‍ഗ്രസ് മഹിള മോര്‍ച്ച നേതാക്കള്‍ നല്‍കിയ പരാതിയില്‍ തെളിവില്ല

November 3, 2021
209
Views

കൊച്ചി: പെട്രോള്‍-പാചക വാതക വില വര്‍ദ്ധനവിനെതിരെ റോഡ് തടഞ്ഞ് നടത്തിയ സമരവും, ഗതാഗത കുരുക്കും ഇതിനെ ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജിനെതിരെയുള്ള അക്രമവും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു.എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വീണ്ടും വലിയ ക്ഷീണമുണ്ടാക്കി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജുവിന്റെ പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നു.

നടന്‍ ജോജു ജോര്‍ജിന് എതിരായ കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ പരാതിയില്‍ തെളിവില്ലെന്ന് കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു അറിയിച്ചു. അക്രമിച്ച ചിലരെ ജോജു തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

ജോജു ജോര്‍ജ് അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നിലവില്‍ ജോജു ജോര്‍ജിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *