പലസ്തീനിലെ ജനവാസ മേഖലകളില്‍ വ്യാപക ആക്രമണവുമായി ഇസ്രയേല്‍

December 29, 2023
28
Views

ആവര്‍ത്തിച്ചുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം അവഗണിച്ച്‌ പലസ്തീനിലെ ജനവാസ മേഖലകളില്‍ വ്യാപക ആക്രമണവുമായി ഇസ്രയേല്‍.

ഇന്നലെ ഗാസയിലുടനീളം ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം നിരവധി ആളുകള്‍ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബെയ്ത് ലാഹിയ, ഖാന്‍ യൂനിസ്, അല്‍ മഗാസി പ്രദേശങ്ങളില്‍ മാത്രം അമ്ബത് പലസ്തീനികള്‍ വധിക്കപ്പെട്ടു. റഫയിലെ പാര്‍പ്പിട സമുച്ഛയത്തിലടക്കം ഇസ്രായേല്‍ ആക്രമണം ഉണ്ടായി.

മധ്യ ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്ബുകളിലേക്ക് സൈനിക നീക്കം തുടങ്ങിയതടെ ഒന്നര ലക്ഷത്തോളം ആളുകള്‍ പലായനത്തിനൊരുങ്ങുകുയാണ്. ബുറൈജ് ക്യാമ്ബിന്റെ അടുത്ത് ടാങ്കുകള്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പ്രദേശത്തെ ക്യാമ്ബുകളില്‍ കഴിയുന്നവരരടക്കമുള്ള ജനങ്ങളോട് ദേര്‍ അല്‍ ബലാഹ് പട്ടണത്തിലേക്ക് മാറാന്‍ നേരത്തേ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ലക്ഷങ്ങള്‍ ജനങ്ങള്‍ അഭയം പ്രാപിച്ച നഗരത്തിന് കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ യുഎന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
11 ആഴ്ചത്തെ പോരാട്ടത്തിനിടെ ഗാസയില്‍ 21,300ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. അതേ സമയം ലെബനന്‍ അതിര്‍ത്തിയില്‍ ആക്രമണം കടുപ്പിച്ച ഹിസ്ബുള്ളയെ നീക്കം ചെയ്യാന്‍ നടപടിയെടുക്കുമെന്ന് ഇസ്രായേല്‍ മന്ത്രി മുന്നറിയിപ്പ് നല്‍കി. വെടിയുതിര്‍ക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇസ്രായേല്‍ സൈന്യം ഇടപെടുമെന്ന് ബെന്നി ഗാന്റ്‌സ് വ്യക്തമാക്കി.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *