പേടിഎമ്മിനെതിരെ കനത്ത നടപടിയുമായി റിസര്‍വ് ബാങ്ക്

October 14, 2023
44
Views

രാജ്യത്തെ പ്രമുഖ യുപിഐ സേവന ദാതാക്കളായ പേടിഎം ബാങ്കിന് കോടികളുടെ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

രാജ്യത്തെ പ്രമുഖ യുപിഐ സേവന ദാതാക്കളായ പേടിഎം ബാങ്കിന് കോടികളുടെ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കെവൈസി മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് പേടിഎമ്മിന് 5.39 കോടി രൂപയുടെ പിഴയാണ് ചുമത്തിയിരിക്കുന്നത്.

ബാങ്കിംഗ് റെഗുലേഷൻ നിയമപ്രകാരം, ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതില്‍ പേടിഎമ്മിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിലും പേടിഎം പരാജയപ്പെട്ടിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പേടിഎമ്മിന് ഉണ്ടായ പോരായ്മയാണ് നടപടിക്ക് കാരണമെന്നും, ബാങ്കിന്റെ ഇടപാടുകളെയോ, അവരുമായുള്ള കരാറുകളെയോ ബാധിക്കുന്നതല്ല ഈ നടപടിയെന്നും ആര്‍ബിഐ വ്യക്തമാക്കി.

കെവൈസിയുമായി ബന്ധപ്പെട്ട് പേടിഎം പ്രത്യേക ഓഡിറ്റ് നടത്തിയിരുന്നു. ഇതില്‍ വീഴ്ചകള്‍ കണ്ടെത്തിയതോടെയാണ് പിഴ ചുമത്തിയത്. രാജ്യത്തിന് പുറത്തുനിന്നുള്ള ഐപി വിലാസങ്ങളില്‍ നിന്നുള്ള കണക്ഷനുകള്‍ തടയുന്നതില്‍ പേടിഎം പേയ്മെന്റ് ബാങ്കിന് പരാജയം സംഭവിച്ചിട്ടുണ്ടെന്ന് ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. പേടിഎമ്മിന്റെ വീഡിയോ അടിസ്ഥാനമാക്കിയുള്ള കസ്റ്റമര്‍ ഐഡന്റിഫിക്കേഷൻ പ്രോസസിലാണ് ഇന്ത്യക്ക് പുറത്തുനിന്നുള്ള ഐപി കണക്ഷനുകള്‍ ഉണ്ടായത്. ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടി.

Article Categories:
Business · Latest News

Leave a Reply

Your email address will not be published. Required fields are marked *