തൃശ്ശൂരില്‍ പോലീസുദ്യോഗസ്ഥന് വെട്ടേറ്റു; അക്രമി കൊലക്കേസ് പ്രതി

September 13, 2023
22
Views

തൃശ്ശൂരില്‍ പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു.

ചേര്‍പ്പ്: തൃശ്ശൂരില്‍ പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു.ചേര്‍പ്പ് സ്റ്റേഷനിലെ സി.പി.ഓ. സുനിലിനാണ് വെട്ടേറ്റത്.

കൊല കേസ് പ്രതി ജിനു ജോസാണ് സുനിലിനെ വെട്ടിയത്.

ജിനു ജോസിന്റെ വീട്ടില്‍ വെച്ചു തന്നെയാണ് സംഭവം. ജിനുവിന്റെ വീട്ടില്‍ ബഹളം നടക്കുന്നായി പട്രോളിങിനെത്തിയ പോലീസ് സംഘത്തിന് വിവരം ലഭിച്ചു. അതിനെ തുടര്‍ന്ന് ജിനുവിൻ്റെ വീട്ടിലെത്തിയപ്പോഴാണ് അക്രമം. സുനിലിൻ്റെ മുഖത്താണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായാണ് വിവരം.

അക്രമം നടത്തിയതിനു തൊട്ടു പിന്നാലെ ജിനു ഇറങ്ങിയോടി. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *