മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസ്; അബ്ദുള്‍ റഹ്മാനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും

November 15, 2021
145
Views

കൊച്ചി: എറണാകുളത്ത് മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ കാര്‍ ഡ്രൈവര്‍ അബ്ദുറഹ്മാനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.എറണാകുളം സിജെഎം കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.

മത്സരയോട്ടമാണ് അപകടത്തിലേക്ക് നയിച്ചത് എന്ന നിഗമനത്തിലാണ് പൊലീസ്. ഔഡി കാറില്‍ പിന്തുടര്‍ന്ന യുവാവിനെതിരെയും കേസെടുത്തേക്കും. അപകടത്തില്‍പ്പെട്ട വാഹനത്തെ മറ്റൊരു വാഹനം പിന്തുടര്‍ന്നതാണ് അപകടകാരണമെന്നാണ് ഡ്രൈവര്‍ അബ്ദുല്‍ റഹ്‌മാന്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ അപകടവുമായി ബന്ധപ്പെട്ട് വ്യക്തത ലഭിക്കൂ.

ഹോട്ടലില്‍നിന്ന് ഒരു ഓഡി കാര്‍ പിന്തുടര്‍ന്നതായാണ് മൊഴി. ഇത് ഉറപ്പിക്കാവുന്ന വിഡിയോ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കാറുകളുടെ മത്സരയോട്ടം നടന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവര്‍ ഹോട്ടലില്‍നിന്നു മടങ്ങുമ്ബോള്‍ കുണ്ടന്നൂരില്‍വച്ച്‌ മറ്റൊരു വാഹനത്തിന്റെ ഡ്രൈവറുമായി തര്‍ക്കമുണ്ടായെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ചു വരുന്നതായാണ് പൊലീസ് വിശദീകരണം.

വീഡിയോ ദൃശ്യങ്ങളിലുള്ള വാഹനം ഇവരെ ലക്ഷ്യമിട്ടു തന്നെയാണോ അതിവേഗത്തിലെത്തിയത് എന്നതിലും വ്യക്തത വരാനുണ്ട്.

Murder | തിരുവനന്തപുരത്ത് അച്ഛന്‍ മകനെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍

അപകടം നടന്ന ശേഷം പിന്തുടര്‍ന്ന കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിച്ച്‌ മടങ്ങുകയും ചെയ്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ഹോട്ടല്‍ ഉടമ ആണെന്നാണ് പൊലീസിന് സംശയമുള്ളത്. എന്നാല്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹോട്ടലിന്റെ ഉടമ ഈ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്ന് ഉടമയുടെ ഡ്രൈവര്‍ പൊലീസിന് മൊഴിനല്‍കിയിരുന്നു.

വാഹനപരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് മര്‍ദനം; സൈനികന്‍ ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍

ഉടമയും ഡ്രൈവറും മറ്റൊരാളും കാറിലുണ്ടായിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച്‌ വിശദമായ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നും ഇത് പറയാനാണ് പിന്നാലെ പോയതെന്നുമാണ് ഹോട്ടലുടമയുടെ ഡ്രൈവര്‍ മെല്‍വിന്റെ മൊഴി. ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഡി ജെ പാര്‍ട്ടി നടന്ന സമയത്ത് ഇവരുമായി എന്തെങ്കിലും വാക്കേറ്റമുണ്ടായിട്ടുണ്ടോ അതിനെ തുടര്‍ന്ന് പിന്തുടര്‍ന്നതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.

ഒക്ടോബര്‍ 31-ന് രാത്രി നടന്ന പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അന്‍സി കബീര്‍, അഞ്ജന ഷാജന്‍, ആഷിഖ്, അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അന്‍സി കബീറും അഞ്ജന ഷാജനും തല്‍ക്ഷണം മരിച്ചു. ചികിത്സയിലായിരുന്ന ആഷിഖ് ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചു. കാര്‍ ഓടിച്ചിരുന്ന അബ്ദുല്‍ റഹ്മാനെ പോലീസ് പിന്നീട് അറസ്റ്റു ചെയ്തിരുന്നു. രാത്രി വൈകിയും മദ്യം വിറ്റെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടി നടന്ന ഹോട്ടല്‍ എക്‌സൈസ് അധികൃതര്‍ പൂട്ടിക്കുകയും ചെയ്തിരുന്നു

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *