പ്രതിയെ പിടിക്കാനെത്തിയ പോലീസ് പ്രതിയുടെ സഹോദരന്റെ വീട്ടില്‍കയറി സ്ത്രീകളെയടക്കം മര്‍ദ്ദിച്ചു: പത്താം ക്ലാസുകാരന്റെ കരണത്തടിച്ചു

January 3, 2022
230
Views

തിരുവനന്തപുരം: കോവളം സംഭവത്തിന് പിന്നാലെ വെഞ്ഞാറമൂട്ടില്‍ പ്രതിയെ പിടികൂടാനെത്തിയ പോലീസ് വീട് മാറിക്കേറി സ്ത്രീകളെയടക്കം മര്‍ദ്ദിച്ചു. അക്രമം വീഡിയോയില്‍ പകര്‍ത്തിയ പത്താം ക്ലാസുകാരന്റെ കരണത്തടിച്ചു. കുട്ടിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

വെഞ്ഞാറമൂട്ടില്‍ പ്രതിയെ പിടിക്കാനെത്തിയ പോലീസാണ് പ്രതിയുടെ സഹോദരന്റെ വീട്ടില്‍കയറി അക്രമം നടത്തിയത്. പ്‌ലാക്കീഴ് പെരുമ്പാമഠം പുതുവള്ളി പുത്തന്‍വീട് അനുവിന്റെ വീട്ടിലാണ് രാത്രിയോടെ പോലീസ് അതിക്രമം അഴിച്ചുവിട്ടത്. അനുവിന്റെ അമ്മ, അനുവിന്റെ ഭാര്യ സഹോദരന്റെ 15 വയസുകാരന്‍ മകനും പരിക്കേറ്റു.

അനുവിന്റെ ജേഷ്ഠനെതിരെ നല്‍കിയ പരാതിയില്‍ അയാളെ പിടിക്കാനെത്തിയതായിരുന്നു പോലീസ്. അയാളെ കിട്ടാതെ വന്നതോടെ പോലീസ് അക്രമം അഴിച്ചുവിട്ടു. അനുവിനെ അടിവയറ്റില്‍ ചവുട്ടി തള്ളിയിട്ടു. അതിനിടെ കുഞ്ഞുമായി എത്തിയ ആശയെ കൈക്കുചവുട്ടി, കുഞ്ഞ് നിലത്തേക്ക് വീണു. അമ്മ ലീലയെയും അക്രമിച്ചു. തുടര്‍ന്ന് പൂട്ടിവച്ചിരുന്ന ബൈക്ക് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷിനു മൊബൈലില്‍ വീഡിയോ ചിത്രീകരിക്കുന്നത് കണ്ടത്. അതുകണ്ട് പോലീസുകാരന്‍ ഷിനുവിന്റെ ചെകിടിൽ അടിക്കുകയായിരുന്നു. 

Article Categories:
Business News · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *