പ്രേക്ഷക ‘ഹൃദയം’ കവർന്നു, ലോകവ്യാപകമായി 25 കോടി കളക്ഷന്‍ നേടി പ്രണവ് മോഹന്‍ലാൽ ചിത്രം

January 29, 2022
227
Views

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം.ക്ലീന്‍ U സര്‍ട്ടിഫിക്കറ്റുമായി ചിത്രം 21ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന്‌എത്തി. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഹൃദയം ലോകവ്യാപകമായി 25 കോടി കളക്ഷന്‍ നേടി.

രണ്ടു കോടി 72 ലക്ഷം രൂപയാണ് ആദ്യ ദിവസം കേരളത്തില്‍ നിന്ന് ഹൃദയം നേടിയത്. 460ല്‍പരം സ്‌ക്രീനുകളിലായി ഈ ചിത്രം ആദ്യ ദിനം 1600 ഇല്‍ അധികം ഷോകള്‍ ആണ് കേരളത്തില്‍ റിലീസ് ചെയ്തത് . രണ്ടാം ദിനം ചിത്രം നേടിയത് മൂന്ന് കോടിക്കും മുകളില്‍ ആണ്, രണ്ടാം ദിനം ഏകദേശം 1700ല്‍പരം ഷോകളാണ് നടന്നത്. ആറ് കോടിയോളമാണ് ഗ്രോസ് ആണ് കേരളത്തില്‍ നിന്ന് മാത്രം ഹൃദയം ആദ്യ രണ്ടു ദിവസം കൊണ്ട് നേടിയത്.

പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. പ്രണവ്, ദര്‍ശന, കല്യാണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ചെന്നൈയിലെ കെസിജി കോളേജ് ഓഫ് ടെക്‌നോളജിയില്‍ വിനീതും ഭാര്യയും പഠിച്ച അതേ കോളേജിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *