ഗതാഗത മന്ത്രിയുടെ മുന്നിൽ പതറി സംയുക്ത സമര സമിതി നേതാക്കൾ: എങ്ങുമെത്താതെ സ്വകാര്യ ബസ് സമരം

November 24, 2021
709
Views

കുറഞ്ഞ നിരക്ക് 12 രൂപയാക്കി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കുറഞ്ഞ നിരക്ക് ആറ് രൂപയാക്കുക, കിലോ മീറ്ററിന് ഒരു രൂപ വര്‍ധിപ്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ച സമര പരിപാടികൾ പാതിവഴിയിൽ. ?

ബസുടമകളുടെ ആവശ്യങ്ങൾ ചർച്ചചെയ്യാൻ മന്ത്രി വിളിച്ച യോഗത്തിൽ ജനത്തിന് അമിത ഭാരം ഈടാക്കാതെ എങ്ങനെ നിരക്കു വർധന നടപ്പിലാക്കാമെന്നാണ് ആലോചിക്കുന്നതെന്നു മന്ത്രി പറഞ്ഞു. പുതിയ ബസ് ചാര്‍ജ് എന്നു മുതൽ നിലവിൽ വരണമെന്ന് ഉടൻ തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു. അതോടൊപ്പം വിദ്യാർഥികളുടെ ബസ് ചാർജ് വർദ്ധിപ്പി ക്കുന്നത് സംബന്ധിച്ച് വിദ്യാർത്ഥി നേതാക്കളും ആയി ചർച്ച നടത്തണമെന്നും മന്ത്രി അറിയിച്ചു.

ഇക്കാര്യത്തിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനുമായി ആശയവിനിമയം നടത്തും. എന്നാല് സംഘടനയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്ന് സര്ക്കാര് അറിയിച്ചു. അതോടൊപ്പം ബസുടമകൾക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയ സംയുക്ത സമര സമിതിയുടെ ഇപ്പൊൾ മറ്റു സമര നടപടികളിൽ നിന്നും പിൻവലിഞ്ഞു എന്ന് തന്നെ പറയേണ്ടി വരും.

കാരണം? സംയുക്ത സമര സമിതിയിലെ ഒരു പ്രമുഖ സംഘടന പ്രളയക്കെടുതിയുടെ പേരിൽ കോടികൾ ജനങ്ങളിൽനിന്ന് പിരിച്ചെങ്കിലും മുഖ്യമന്ത്രിക്ക് നൽകിയത് വെറും പത്തരലക്ഷത്തിൽ താഴെ .ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ഗതാഗത മന്ത്രി എന്നിവർക്ക് പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സർക്കാർഅന്യേഷണം തുടങ്ങി എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിൽ സംഘടന നേതാക്കൾ പിടിക്കപ്പെടുമോ എന്നത് കണ്ടറിയണം.?

സംയുക്ത സമര സമിതിയിലെ മറ്റൊരു പ്രമുഖ സംഘടനക്കെതിരേയും ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. 140 കി.മീറ്റർ മുകളിലുള്ള പെർമിറ്റുകൾ നിലനിർത്താം, ഡിസംബർ വരെയുള്ള റോഡ് ടാക്സ് ഉപേക്ഷിപ്പിക്കാം, എന്ന പേരിൽ ബസ് ഉടമ കളിൽ നടത്തിയ പിരിവ്. ഇങ്ങനെ ആരോപണങ്ങളിൽ ഉൾപ്പെട്ടവർ ചേർന്ന സംയുക്ത സമര സമിതിക്ക് എത്ര മാത്രം ബസ് ഉടമകളുടെ വിഷയത്തിൽ സമരം നടത്താനാവും? ഇവർ പണിമുടക്കിന് ആഹ്വാനം നൽകിയത് തന്നെ ഇവർക്കെതിരെയുള്ള സർക്കാർ അന്യേഷണം കൂടെ ഉള്ളവർ അറിയാതെ അവരെ കൂടെ നിർത്താനാണന്നും ബസ് ഉടമകൾക്കിടയിൽ ഒരു സംസാരം ഉണ്ട്.

എന്തിരുന്നാലും ഈ കൊറോണ കാലത്ത്, ദിനം പ്രതി കൂടിയ പെട്രോൾ ഡീസൽ വിലയും യാത്രക്കാരുടെ എണ്ണത്തിലേ കുറവും എല്ലാം ബസുടമകൾക്ക് വൻ നഷ്ട്ടങ്ങളാണ് നേടി കൊടുത്തത്. ഇതിന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ആകാതെ ബസ്സ് തൊഴിലാളി കൾ ഉൾപ്പടെ ഉടമകൾ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *