പി.എസ്.സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ സഹോദരങ്ങളായ രണ്ട് പ്രതികളെയും മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
നേമം: പി.എസ്.സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ സഹോദരങ്ങളായ രണ്ട് പ്രതികളെയും മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ ആവശ്യം.
വെള്ളിയാഴ്ച വൈകീട്ടാണ് നേമം സ്വദേശികളായ അമല്‍ജിത്ത്, അഖില്‍ ജിത്ത് എന്നിവർ എ.സി.ജെ.എം കോടതിയില്‍ കീഴടങ്ങിയത്. പി.എസ്.സി വിജിലൻസ് വിഭാഗം ബയോമെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാർഥി ഹാളില്‍ നിന്ന് ഓടി രക്ഷപ്പെട്ടത്. അമല്‍ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടിയിരുന്നത്. മതില്‍ ചാടിപ്പോയ ആളെ ബൈക്കില്‍ കാത്തുനിന്നയാള്‍ രക്ഷപ്പെടുത്തുകയായിരുന്നു. സഹോദരങ്ങളായ ഇരുവരെയും കോടതി ഈ മാസം 22 വരെ റിമാൻഡ് ചെയ്തിരുന്നു.