ഇടവപ്പാതി അറബിക്കടലില്‍ ; പടിഞ്ഞാറന്‍ കാറ്റ്‌ ദുര്‍ബലം

June 2, 2023
45
Views

തെക്ക് പടിഞ്ഞാറൻ കാലവര്‍ഷക്കാറ്റ് അറബിക്കടലില്‍ എത്തി.

തിരുവനന്തപുരം

തെക്ക് പടിഞ്ഞാറൻ കാലവര്‍ഷക്കാറ്റ് അറബിക്കടലില്‍ എത്തി. നിലവില്‍ പടിഞ്ഞാറൻ കാറ്റ് ദുര്‍ബലമായതിനാല്‍ ഇടവപ്പാതി കേരളത്തിലെത്തുന്നത് വൈകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.

സാധാരണ ശ്രീലങ്കയില്‍ അതിശക്തമായ മഴ നല്‍കിയാണ് കാലവര്‍ഷക്കാറ്റ് അറബിക്കടലില്‍ എത്തുക. ഇക്കുറി അതുണ്ടായില്ല. ആൻഡമാനില്‍ കാലവര്‍ഷം എത്തുന്നതും വൈകി.

അതിനിടെ മധ്യഅറബിക്കടലില്‍ ന്യൂനമര്‍ദ മേഖല രൂപപ്പെടുകയാണ്. ഇത് ചുഴലിക്കാറ്റായാല്‍ കാലവര്‍ഷത്തെ സ്വാധീനിച്ചേക്കും. പസഫിക്ക് സമുദ്രത്തിലെ ചുഴലിക്കാറ്റ് കാലവര്‍ഷക്കാറ്റിന്റെ മുന്നേറ്റത്തിന് തടസ്സമാണ്. ഒപ്പം തെക്കൻ കേരളത്തിന് മുകളില്‍ നിലനില്‍ക്കുന്ന പ്രതിചക്രവാതവും. വേനലിലുണ്ടാകുന്ന ഇടിമിന്നല്‍ മേഘങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്തിന്റ പലഭാഗങ്ങളിലും ലഭിക്കുന്ന മഴയ്ക്ക് കാരണം.

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. വെള്ളി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനി പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ഞായര്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലര്‍ട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീൻപിടിത്തം പാടില്ല.

Article Categories:
Kerala

Leave a Reply

Your email address will not be published. Required fields are marked *