കോതമംഗലം കൊലപാതകം : രഖിൽ ഉപയോഗിച്ചത് പഴയ പിസ്റ്റളെന്ന് കണ്ടെത്തൽ

July 31, 2021
188
Views

കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റൽ കോളജ് വിദ്യാർത്ഥിനി മാനസയെ രഖിൽ കൊലപ്പെടുത്തിയത് പഴയ പിസ്റ്റൾ ഉപയോഗിച്ചാണെന്ന് കണ്ടെത്തൽ. തോക്കിന്റെ ഉറവിടം സംബന്ധിച്ച് നിലവിൽ സൂചനയില്ല. തോക്ക് പണം നൽകി വാങ്ങിയതോ സുഹൃത്തുക്കളിൽ നിന്ന് സംഘടിപ്പിച്ചതോ ആകാമെന്നാണ് പൊലീസ് നിഗമനം. അടുത്തകാലത്ത് രഖിൽ നടത്തിയ അന്തർസംസ്ഥാന യാത്രകളടക്കം പൊലീസ് പരിശോധിക്കുകയാണ്.

അതേസമയം, കണ്ണൂരിൽ എത്തിയ അന്വേഷണ സംഘം രഖിലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത് തുടങ്ങി. മാനസയുടെ കോളജിലെ പല വിദ്യാർത്ഥികളുമായും രഖിൽ അടുപ്പം സ്ഥാപിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. രഖിൽ എപ്പോഴും നലകാര്യങ്ങൾ മാത്രം പറയുന്ന ആൾ ആയിരുന്നുവെന്ന് ഇന്ദിരഗാന്ധി ദന്തൽ കോളജ് വിദ്യാർത്ഥികൾ പറഞ്ഞു. പൊലീസിനാണ് മൊഴി നൽകിയത്.

മാനസ ഒരിക്കലും രഖിലിൽ നിന്ന് ഭീഷണി നേരിട്ടതായി പറഞ്ഞിരുന്നില്ലെന്ന് മെഡിക്കൽ കോളജ് ജീവനക്കാരി ട്വന്റിഫോറിനോട് പറഞ്ഞു. മാനസയുടെ മരണത്തിന് പിന്നാലെ സുഹൃത്തുക്കളോട് ഇക്കാര്യം തിരക്കിയിരുന്നുവെങ്കിലും അവർക്കും ഇതേ പറ്റി അറിവില്ലായിരുന്നുവെന്നും അവർ പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *